ഭരണം നിലനിർത്താൻ സി.പി.എമ്മും ഭരണം പിടിക്കാൻ കോൺഗ്രെസും ബി.ജെ.പി യെ തലോലിക്കുന്നു: റോയ് അറക്കൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അഴീക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ബിജെപി വലിയൊരു മത ധ്രുവീകരണം നടത്തുമ്പോൾ സി.പി.എമ്മും കോൺഗ്രെസും അതിന് കുടപിടിക്കുകയാണ് ചെയ്യുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. പിണറായിയുടെ നേതൃത്വത്തിൽ സി.പി.എം വലിയ തോതിൽ സംഘപരിവാർ പ്രീണനം ഓരോ വിഷയത്തിലും നടത്തുമ്പോൾ മറുവശത്ത് കോൺഗ്രെസും ഹിന്ദുത്വ പ്രീണനം നടത്തുമ്പോൾ ഫാഷിസത്തെ നേരിടാൻ ഡൽഹിയിൽ പോയ കുഞ്ഞാലിക്കുട്ടി ഒരു ചുക്കും ചെയ്യാൻ കഴിയാതെ 2 വർഷം പോലും തികയ്ക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരം കൊതിച്ചു തിരികെ വരികയാണ്. ബി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യമൊട്ടുക്കും വർഗീയ മത സാമ്പത്തിക ധ്രുവീകരണ രാഷ്ട്രീയം നടത്തുമ്പോൾ  എൽ.ഡി.എഫും, യു.ഡി.എഫും ഇതിൽ നിന്നും വേറിട്ടുനിൽക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ ഉയർത്തിപ്പിടിക്കുന്ന എസ്.ഡി.പി.ഐയെ പിന്തുണക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സമിതിയംഗം എൻ യു അബ്ദുൽ സലാം, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ, ജില്ലാ കമ്മിറ്റിയംഗം അബ്ദുല്ല മന്ന, ഷാഫി സി, മണ്ഡലം പ്രസിഡന്റ് മുസ്തഫ നാറാത്ത്, നവാസ് ടി കെ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha