നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 February 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്‍തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സെക്രട്ടറിയേറ്റിനു മുന്നിലെ സമര പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശോഭാ സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മത്സരിയ്ക്കാനില്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രനെ തലസ്ഥാന ജില്ലയിലുള്‍പ്പെടെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലേതിലെങ്കിലും സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. ” ഏത് മണ്ഡലത്തില്‍ മത്സരിയ്ക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ മത്സരിയ്ക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ അറിയിച്ചു. ഇപ്പോള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിയ്ക്കുന്നത് ” – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, ബിജെപിയ്ക്ക് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും അവര്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog