വരള്‍ച്ചയെ പ്രതിരോധിച്ച്‌ വിളകളെ സഹായിക്കുന്ന ഹൈഡ്രോജല്‍ ക്യാപ്സ്യൂളുമായി കാര്‍ഷിക സര്‍വ്വകലാശാല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

തൃശൂര്‍: അഞ്ചാമത് വൈഗ കാര്‍ഷിക മേളയുടെ ഭാഗമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനശാലയിലാണ് വരള്‍ച്ചയെ പ്രതിരോധിച്ച്‌ വിളകളെ സഹായിക്കുന്ന ഹൈഡ്രോജല്‍ ക്യാപ്സ്യൂള്‍ കാര്‍ഷിക സര്‍വ്വകലാശാല അവതരിപ്പിച്ചത്.

ഒരു ക്യാപ്സൂള്‍ അതിന്‍റെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു സ്റ്റാര്‍ച്ച്‌ ബേസ്ഡ് ഉല്പന്നമാണ്. ക്യാപ്സ്യൂള്‍ ബോഡി, ഹ്യൂമന്‍ മെഡിസിനില്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ ബോഡി ആയതിനാല്‍ അടുത്ത വലിയ മഴക്കാലത്തോടെ അലിഞ്ഞ് ഇല്ലാതാകും.


തെങ്ങ്, ജാതിക്ക എന്നിവയ്ക്ക് 20 ഉം കമുകിന് 10 ഉം വാഴയ്ക്ക് 8 ഉം പച്ചക്കറിക്ക് 4 ഉം ക്യാപ്സ്യൂളുകള്‍ വേരുപടത്തിനടുത്തേക്ക് സ്ഥാപിച്ച്‌ മണ്ണിട്ട് മൂടി നനച്ചു കൊടുക്കുക. ഒരു നനയ്ക്കാവശ്യമായ അളവ് കുറയ്ക്കുകയും രണ്ട് നനകള്‍ തമ്മിലുള്ള ഇടവേള കൂട്ടുകയും ചെയ്യാം.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ പട്ടാമ്പി ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. സുനില്‍ കെ എം ന്റെ ഗവേഷണ നേട്ടമാണിത് .


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha