പയ്യന്നൂരിലെ തെയ്യം കലാകാരന്‍മാരുടെ കഥ പറയുന്ന 'കാല്‍ച്ചിലമ്പ്' ഫോക് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 February 2021

പയ്യന്നൂരിലെ തെയ്യം കലാകാരന്‍മാരുടെ കഥ പറയുന്ന 'കാല്‍ച്ചിലമ്പ്' ഫോക് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും

കണ്ണൂര്‍ : തെയ്യംപ്രമേയമായി പയ്യന്നൂര്‍ ചിത്രീകരിച്ച കാല്‍ച്ചിലമ്പ് മലയാള ചലച്ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. പയ്യന്നൂരിലെ ഫോക്‌ലോര്‍ അക്കാദമി ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. വിനീതും സംവൃത സുനിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2010 ല്‍ ഇന്ത്യന്‍ പനോരമയിലായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്.

എം ടി അന്നൂര്‍ സംവിധാനം ചെയ്ത സിനിമ അന്ന്‌ ഏറെ ശ്രദ്ധ നേടിയിരുന്നു.തെയ്യം കലാകാരന്മാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ സിനിമയാണിത്‌. വിനീത് ഇരട്ട വേഷത്തിലെത്തുന്ന ചിത്രംകൂടിയാണിത്. ഗോവ, ഡല്‍ഹി, കാനഡ ഫെസ്റ്റിവെലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. തിയറ്ററുടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായപ്പോഴേക്കും പ്രൊജക്ടറുകള്‍ മാറി ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു.


ഇതോടെ ഫിലിമില്‍ ചിത്രീകരിച്ച കാല്‍ച്ചിലമ്പ് പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെവന്നു. പ്രതിസന്ധികള്‍ അതിജീവിച്ച്‌ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയാണ് പയ്യന്നൂരില്‍ നടക്കുന്ന ഫോക് ഫിലിം ഫെസ്റ്റില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. എം സുകുമാര്‍ജിയുടേതാണ് കഥയും തിരക്കഥയും.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗാനചനയും സംഗീതവും നിര്‍വഹിച്ചു. പശ്ചാത്തല സംഗീതം - കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി. ശാന്തി കാര്‍ണിവലില്‍ 20ന് രാവിലെ 11.45ന് ചിത്രം പ്രദര്‍ശിപ്പിക്കും.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog