മികച്ച കർഷകരെ ആദരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 February 2021

മികച്ച കർഷകരെ ആദരിച്ചു


 
പയ്യാവൂർ: കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  പ്രീത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂർ സർവ്വീസ്  സഹകരണബാങ്ക് പ്രസിഡന്റ് ടി എം ജോഷി,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.മോഹനൻ , ബ്ലോക്ക് പഞ്ചായത്ത് അംഗമായ പി ആർ രാഘവൻ , ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആനിസ് നെട്ടനാനിക്കൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷീന ജോൺ,കൃഷി ഓഫിസർ ജി വി രജനി,സീനിയർ കൃഷി അസിസ്റ്റന്റ് എ കെ സുനിത എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. വി . അശോക് കുമാർ ക്ലാസ് എടുത്തു. തുടർന്ന്  കർഷകദിനത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ കാർഷിക ക്വിസ് വിജയികൾക്കുള്ള അവാർഡ് ദാനവുംകർഷകരുടെ അനുഭവങ്ങൾ പങ്കുവെക്കലും, തൃശൂരിൽ വെച്ച് നടന്നുകൊണ്ടിരിക്കുന്ന വൈഗ 2020 ലെ ഓൺലൈൻ ക്ലാസ് പ്രദർശനവും നടത്തി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog