പാപ്പിനിശ്ശേരി മേല്‍പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതകള്‍; വിജിലന്‍സിന്റെ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതകളുണ്ടെന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലടക്കം തകരാറുണ്ടെന്നു വിജിലെന്‍സ് വെളിപ്പെടുത്തി. വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്കു ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കണ്ണൂര്‍ പാപ്പിനിശേരിയിലെ റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ വിള്ളലാണ് പ്രധാന പ്രശ്‌നം. പാലത്തിന്റെ ബെയറിംഗ് മൂവ്‌മെന്റിലും തകരാറുണ്ട്. വാഹനങ്ങള്‍ കടന്നു പോകുമ്പോഴുള്ള പ്രകമ്പനം കൂടുതലാണെന്നും വിജിലന്‍സ് കണ്ടെത്തി.നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണം. നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കെ.എസ്.ടി.പിയോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. 2014ല്‍ തുടങ്ങിയ നിര്‍മാണം പൂര്‍ത്തിയായത് 2017 ലാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha