കണിയാർവയൽ -ഉളിക്കൽ റോഡ്; ഡ്രൈനേജ് നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ മഞ്ഞാകരി ബൂത്ത് കമ്മിറ്റി പരാതി നൽകി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 February 2021

കണിയാർവയൽ -ഉളിക്കൽ റോഡ്; ഡ്രൈനേജ് നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ മഞ്ഞാകരി ബൂത്ത് കമ്മിറ്റി പരാതി നൽകി

കണിയാർവയൽ -ഉളിക്കൽ റോഡ്; ഡ്രൈനേജ് നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ മഞ്ഞാകരി ബൂത്ത് കമ്മിറ്റി പരാതി നൽകി 


പയ്യാവൂർ: കണ്ണൂർ ജില്ലയിൽ കിഫ്‌ബി പദ്ധതികളിൽ നിർമാണം നടക്കുന്ന റോഡുകളിൽ സുപ്രധാന റോഡുകളിൽ ഒന്നായ കണിയാർവയൽ -ഉളിക്കൽ റോഡിൽ പ്രധാന ജംഗ്ഷനായ മഞ്ഞാകരിയിൽ ഡ്രൈനേജ് നിർമിക്കാത്തതിൽ കോൺഗ്രസ്‌ മഞ്ഞാകരി ബൂത്ത് കമ്മിറ്റി പരാതി നൽകി.കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മഞ്ഞാകരി മട്ടന്നൂർ എയർപ്പോർട്ട് റോഡ് ആരംഭിക്കുന്നത് മഞ്ഞാകരി ജംഗ്ഷനിൽ നിന്നുമാണ്. പ്രധാനപ്പെട്ട ഈ ജംഗ്ഷനിൽ റോഡിന്റെ ഒരു വശത്തും ഡ്രൈനേജ് ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഴക്കാലമായാൽ വെള്ളം ഒഴുകി പോകുന്നതിന് ഡ്രൈനേജില്ലെകിൽ വലിയ പ്രയാസം നാട്ടുകാർക്കും,കച്ചവടക്കാർക്കും ഉണ്ടാവും ഡ്രൈനേജ് നിർമിക്കാൻ ആവശ്യമായ അടിയന്തിരനടപടി സ്വീകരിക്കണമെനാവശ്യപ്പെട്ടാണ് പിഡബ്ല്യൂഡി എക്സിക്യട്ടീവ് എഞ്ചിനിയർക്ക് കോൺഗ്രസ്‌ മഞ്ഞാകരി ബൂത്ത് പ്രസിഡന്റ് അയ്യൂബ്‌, വൈസ് പ്രസിഡന്റ് എം സാജിദ് എന്നിവർ പരാതി നൽകിയത്.

റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog