ഓട്ടോയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 February 2021

ഓട്ടോയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്


കണ്ണൂർ: തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി(51) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസി കൂടിയായ ഓട്ടോഡ്രൈവര്‍ ഗോപാലകൃഷ്ണനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സ്ത്രീയുടെ തല പലതവണ ഇയാള്‍ ബലം പ്രയോഗിച്ച് ഓട്ടോയില്‍ ഇടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിയോടെ സൈദാര്‍ പള്ളിക്കടുത്തു വെച്ചാണ് ഗോപാലകൃഷ്ണന്‍ ഓടിച്ച ഓട്ടോയില്‍ നിന്നും ശ്രിധരി തെറിച്ചു വീണത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog