ചെമ്പേരിയിൽ ജനകീയ ഹോട്ടൽ തുറന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പയ്യാവൂർ: പൊതുജനങ്ങൾക്ക് സൗജന്യ നിരക്കിലും അർഹരായവർക്ക് സൗജന്യമായും ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന ജനകീയ ഹോട്ടൽ ചെമ്പേരിപഞ്ചായത്ത് റോഡിൽ പ്രവർത്തനം ആരംഭിച്ചു. ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്തിയാണ് ഹോട്ടലിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. കുടുംബശ്രീ സിഡിഎസിൻ്റെ കീഴിലാണ് ഹോട്ടലിന്റെ പ്രവർത്തനം.ഉച്ച ഊണിന് 20 രൂപയാണ് നിരക്ക്. മറ്റ് ഭക്ഷണങ്ങൾക്കും വില കുറവുണ്ട് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹോട്ടൽ പ്രവർത്തിക്കുക. പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ഗ്രേസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ എം സുർജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ക്ഷേമകാര്യാ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഓ എം ജോർജ്, ടി എം,സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha