ചെങ്ങളായി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനവും ഏരുവേശി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 February 2021

ചെങ്ങളായി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനവും ഏരുവേശി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു

ചെങ്ങളായി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനവും ഏരുവേശി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 12 30ന്  വില്ലേജ് ഓഫീസ് അങ്കണത്തിൽ വച്ച്  കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ  ഉദ്ഘാടനം ചെയ്തു.

 റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി  ജയതിലക് ഐഎഎസ് സ്വാഗതം പറഞ്ഞു. ലാൻഡ് റവന്യൂ കമ്മീഷണർ  ബിജു ഐ എ എസ് നന്ദി പ്രകാശിപ്പിച്ചു.

 തുടർന്ന് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കൊയ്യം ജനാർദനൻ, എൻ നാരായണൻ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ, ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ, ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ശോഭന ടീച്ചർ, എരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പർ ആഷിക് ചെങ്ങളായി, എരുവേശ്ശി ഗ്രാമപഞ്ചായത്ത് മെമ്പർ മോഹനൻ മുത്തേടൻ, ടി ഒ ശാർങ്ഗധരൻ അബ്ദുൽ മുത്തലിബ് കെ പി,രമേന്ദ്രൻ എ കെ, ഈ ദാമോദരൻ, എം പി വിനോദ്, കെ പി മൊയ്തീൻ കുഞ്ഞി ഹാജി,അഷ്റഫ് കെ പി ,കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ദിവാകരൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു  റെജി എം നന്ദി പ്രകാശിപ്പിച്ചു.
No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog