ശമ്പള പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കുക - കെ.പി എസ്.ടി.എ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ശ്രീകണ്ഠാപുരം: കേരളത്തിലെ അധ്യാപകരും ജീവനക്കാരും കാലാകാലങ്ങളായി അനുഭവിച്ചു പോരുന്ന നിരവധി ആനുകൂല്യങ്ങൾ ഇല്ലാതാക്കി എൽ.ഡി എഫ് സർക്കാർ ശമ്പള പരിഷ്ക്കരണം അട്ടിമറിച്ചിരിക്കുകയാണെന്നും ശമ്പള പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിച്ച് ജീവനക്കാരേയും അധ്യാപകരേയും വിശ്വാസത്തിലെടുക്കണമെന്നും കെ.പി എസ് ടി എ ചെങ്ങളായി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ചെങ്ങളായി എ.യു.പി.സ്കൂളിൽ നടന്ന സമ്മേളനത്തിൽ പി.എസ്.സി റാങ്ക് അട്ടിമറിച്ച് സ്വന്തക്കാർക്കും നേതാക്കളുടെ ഭാര്യമാർക്കും അനർഹമായ നിയമനം നൽകി യുവജനങ്ങളേയും അവരുടെ കുടുംബങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്നും പ്രമേയം മുഖേന ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.ദിനേശൻ ഉദ്ഘാടനം ചെയ്തു. ടി.വത്സലൻ അധ്യക്ഷ്യo വഹിച്ചു. കെ.ദിവാകരൻ, ആർ.കെ കൃഷ്ണൻഏ.കെ.അരവിന്ദ് സജി, കെ.പി.സുനിൽകുമാർ, എൻ.കെ.എ.ലത്തീഫ് ,സി.വി പ്രശാന്തൻ.എൻ മായ ,എം.സി ശ്രീജിത്ത് ,കെ.വി ശ്രീജിത്ത് ,എം .പി കുഞ്ഞിമൊയ്തീൻ സംസാരിച്ചു. എം.രജ് നാഥ് സ്വാഗതവും ടി.ആർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.വത്സലൻ (പ്രസിഡണ്ട്) എ.കെ വിനോദ് കുമാർ ,വി.സി സജീവൻ (വൈസ് പ്രസിഡണ്ട്) എം.രജ്നാഥ് (സെക്രട്ടറി) ശ്രീരാഗ് കൊളച്ചേരി, അശ്വിൻ എം.വി(ജോ. സെക്രട്ടറിമാർ) ടി.ആർ സുരേന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha