ഗന്ധി സ്മൃതി കുവൈറ്റ് മൂന്നാം ഘട്ട സ്നേഹവിരുന്ന്‌, മരുന്ന് വിതരണം, ചികിത്സാ സഹായ കൈമാറൽ ചടങ്ങുകൾ സംഘടിപ്പിച്ചു . - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 February 2021

ഗന്ധി സ്മൃതി കുവൈറ്റ് മൂന്നാം ഘട്ട സ്നേഹവിരുന്ന്‌, മരുന്ന് വിതരണം, ചികിത്സാ സഹായ കൈമാറൽ ചടങ്ങുകൾ സംഘടിപ്പിച്ചു .


ഗാന്ധി സ്മൃതി കുവൈറ്റ് നടത്തി വരുന്ന സ്നേഹവിരുന്ന്
മൂന്നാം ഘട്ട പരിപാടി
കണ്ണൂർ തോട്ടട അഭയ നികേതൻ എന്ന സ്ഥലത്ത് നടന്ന ചടങ്ങ് കണ്ണൂർ മുൻ ഡെപ്യൂട്ടി മേയർ നിലവിൽ കോർപ്പറേഷൻ വികസന സമതി ചെയർമാനുമായ ശ്രീ.പി.കെ. രാഗേഷ്  ഉത്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഗാന്ധിയൻ, ശ്രീ. തമ്പാൻ മാസ്റ്റർ , എടക്കാട്  ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്,   ശ്രീ. രവീന്ദ്രൻ,  യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് , ശ്രീ . അനിൽകുമാർ തുടങ്ങിയവർ സന്നിഹതരായിരുന്നു. 
'
ഗാന്ധി സ്മൃതി കുവൈറ്റിനു വേണ്ടി ശ്രീ .സുധീർ മൊട്ടമ്മൽ  പരിപാടികൾ ഏകോപിപ്പിച്ചു. അഭയനികേതൻ കേന്ദ്രത്തിൽ ഭക്ഷണത്തിനുള്ള തുകയും ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ച് രോഗികൾക്ക് ഒരു മാസത്തെ മരുന്നുകളും എത്തിച്ച് നൽകി മാതൃകയായി .
അതോടൊപ്പം അത്യ സന്ന നിലയിൽ കഴിയുന്ന ചാലയിലെ ബാബുരാജിന് ചികിത്സാ സഹായം, ചികാത്സാ സഹായ നിധി കോർഡിനേറ്റർ സായിനാഥിന് കൈമാറുകയും ചെയ്തു .   ഗാന്ധി സ്മൃതി കൂട്ടായ്മയിലെ  അംഗങ്ങളുടെ വ്യത്യസ്ത വിശേഷ ദിവസങ്ങളിൽ ,തങ്ങളാൽ ആവുന്ന രീതിയിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്ന സഹോദരന്മാരെ ചേർത്തു നിർത്തി സ്വാന്തനമേകുന്ന  പരിപാടികൾ എല്ലാമാസവും വ്യത്യസ്ത ജില്ലകളിൽ നടത്തിവരുന്നു 
  സ്നേഹവിരുന്ന് നാലാം ഘട്ടം വയനാട് ജില്ലയിലെ ജ്യോതി ഭവൻ, വാഴവറ്റ, എന്ന സ്ഥലത്ത് മാർച്ച് മാസം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog