യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ നാട മുറി നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 February 2021

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ നാട മുറി നടത്തി
പയ്യാവൂർ: മലയോര ഹൈവേയിലെ അപാകതകൾ പരിഹരിക്കാതെയും പ്രകൃതി ക്ഷോഭത്തിൽ തകർന്ന പല പ്രദേശങ്ങളും ഗതാഗത യോഗ്യമാക്കാതെയും കേരള മുഖ്യ മന്ത്രി പിണറായി വിജയൻ നടത്തിയ ഉദ്ഘടനത്തിന് സമാന്തരമായാണ് യൂത്ത് കോൺഗ്രസ്സ് പയ്യാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ നാട മുറി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ നിയുക്ത പ്രസിഡണ്ട്‌ മിൽട്ടൺ മൈക്കൽ ചാണ്ടികൊല്ലി അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ദിലീപ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ പി ശ്രീധരൻ, കൊണ്ഗ്രെസ്സ് ബ്ലോക്ക്‌ ജന. സെക്രട്ടറി ജിത്തു തോമസ്, യൂത്ത്‌ കോൺഗ്രസ്‌ മുൻ നിയോജക മണ്ഡലം സെക്രട്ടറി സന്തോഷ്‌ ആന്റണി, രഞ്ജിത്ത് വെട്ടിക്കൽ, ആൽബിൻ വടക്കേക്കര, കിരൺ സൈമൺ, ജോബിഷ് പുത്തൻപുര, അനൂപ് മൂലയിൽ, അരുൺ ഫ്രാൻസിസ്, ആൽബിൻ ബെന്നി ചേന്നാട്ട്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog