കെ കെ രാഗേഷിന് രൂക്ഷ മറുപടിയുമായി സതീശൻ പാച്ചേനിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കെ കെ രാഗേഷിന് രൂക്ഷമറുപടിയുമായി സതീശൻ പാച്ചേനിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്
കണ്ണൂർ :കഴിഞ്ഞ ദിവസങ്ങളിൽ ഇടത് വലതുപക്ഷ രാഷ്ട്രീയ നേതാക്കന്മാർ മാർ തമ്മിലുണ്ടായ വാക്ക് പോരുകൾ മുറുക്കുന്നതായി സൂചന

പിണറായി വിജയനെ വിമർശിച്ച കെ സുധാകരന് മറുപടിയുമായി വന്ന കെ കെ രാഗേഷിന്  എതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി

അദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് രൂക്ഷവിമർശനം നടത്തിയത്

പോസ്റ്റ്‌ വായിക്കാം 

കെ.കെ രാഗേഷ് എംപിക്ക്  മറുപടിയുമായി സതീശൻ പാച്ചേനി. 1000 വാട്ടിൽ പ്രകാശിക്കുന്ന കെ സുധാകരൻ്റെ അടുത്ത് എത്തുന്ന മഴപ്പാറ്റയെ പോലെ ആകാതിരിക്കാൻ രാഗേഷ് വഴി മാറണമെന്ന് പാച്ചേനി.

പാച്ചേനിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്:

1000 വാട്സിൽ പ്രകാശിക്കുന്ന ബൾബിനടുത്തേക്ക്  മഴപ്പാറ്റകൾ വന്ന് ചിറകടിഞ്ഞ്  പോവുന്നത് പോലെ ഉള്ള അവസ്ഥ വരാതിരിക്കാൻ  രാഗേഷ് മാറിപ്പോവുന്നതാണ് നല്ലത്.

Utter Madness ഉള്ളവർക്ക് ജനങ്ങളെ കാണുമ്പോൾ തന്റെ മാനസികാവസ്ഥയിൽ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ എന്നത് പൊതുജനങ്ങൾക്കറിയാം.
രാജ്യസഭയിലെ അംഗമായ കണ്ണൂരുകാരൻ രാഗേഷിന്റെ fb പോസ്റ്റിൽ  വിസർജ്ജിച്ചത് വാരിക്കഴിക്കാൻ തോന്നുന്ന മാനസിക നില ഉള്ളവർ പറയുന്നത് പോലെ പറയുന്നതും പ്രവർത്തിക്കുന്നതും എന്താണെന്നറിയാത്തവരുടെ വികാരമാണ് നിഴലിച്ച് കാണുന്നത്.

18 കോടി രൂപ വാടക നല്കി 9 കോടി രൂപ വിലയുള്ള ഹെലിക്കോപ്റ്ററിൽ യാത്ര ചെയ്ത് മുന്നോട്ടു പോകുന്ന മുഖ്യമന്ത്രിക്ക് എതിരെ കെ.സുധാകരൻ പ്രതികരിച്ചപ്പോൾ ഭരണ സൗകര്യത്തിന്റെ പങ്കു പറ്റുന്നവർക്ക്  ചൊറിച്ചിൽ വരുന്നത് സ്വാഭാവികമാണ്.

18 കോടി രൂപ പൊതുഖജനാവിൽനിന്ന് ചെലവഴിച്ചു  ഹെലികോപ്റ്റർ യാത്ര നടത്തുന്നതും 42 വാഹനങ്ങളുടെ അകമ്പടിയോടെ യാത്ര നടത്തുന്ന ജനാധിപത്യം കളിയാടുന്ന നാട്ടിലെ മുഖ്യനെ വിമർശിച്ചതും അന്തംകമ്മിമനസ്സിന്റെ ഉടമകൾക്ക് അസ്വസ്ഥത സൃഷ്ടിക്കപ്പെടും എന്നതിൽ തർക്കമില്ല.

ബൂർഷ്വായെ തോൽപ്പിക്കാൻ ബൂർഷ്യയുടെ അപ്പൻ ആകണം എന്ന് പറഞ്ഞ്  സിനിമയിലെ കഥാപാത്രത്തെ അനുസ്മരിക്കുന്ന ഭരണാധികാരിയുടെ  പ്രീതിക്ക് വേണ്ടിയുള്ള രാജ്യസഭാംഗത്തിന്റെ വെപ്രാളം ജനങ്ങൾക്ക് മനസിലാവുന്നുണ്ട്.

മുഖ്യമന്ത്രിക്ക് പോലും സുധാകരന്റെ വാക്കുകൾ തലകറക്കം സൃഷ്ടിച്ചപ്പോൾ
അനുചര വൃന്ദം അങ്കലാപ്പിലായിപ്പോയതിന്റെ പ്രതികരണം ജനങ്ങൾ കാണുന്നുണ്ട്


1000 വാട്സിൽ പ്രകാശിക്കുന്ന ബൾബിനടുത്തേക്ക്  മഴപ്പാറ്റകൾ വന്ന് ചിറകടിഞ്ഞ്  പോവുന്നത് പോലെ ഉള്ള അവസ്ഥ വരാതിരിക്കാൻ ,  രാഗേഷിനെ ബാധിച്ച അസുഖത്തിന് നല്ല ചികിത്സ വേണ്ടി വരും എന്നേ ഇപ്പോൾ പറയാനുള്ളു.

എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha