പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 February 2021

പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി


 ഇന്ധനവിലയിൽ വീണ്ടും കുതിപ്പ്. ബുധനാഴ്ച ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയും വർധിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ 93.09, ഡീസലിന് 87.63 എന്നിങ്ങനെയായി. എണ്ണക്കമ്പനികൾ നിലനിൽക്കുന്ന എറണാകുളം കാക്കനാട്ട്​​ ബുധനാഴ്ച പെട്രോൾ വില 91.08 രൂപയായി.

ശനിയാഴ്​ച ഇന്ധന വിലവർധനക്കുശേഷം ഞായറും തിങ്കളും വില മാറ്റമില്ലാതെ തുടർന്നിരുന്നു. നവംബർ 19നുശേഷം തുടർച്ചയായി ഇന്ധനവില ഉയരുകയാണ്​. രാജ്യാന്തര തലത്തിൽ ക്രൂഡ്​ ഓയിൽ വിലയുടെ വർധനയാണ്​ ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ്​ എണ്ണക്കമ്പനികൾ നൽകുന്നത്​. ബ്രൻറ്​ ക്രൂഡോയിൽ വില ബാരലിന്​ 65.67 ഡോളറിൽ എത്തി നിൽക്കുന്നു.പെട്രോൾ ലിറ്ററിന്​ 35 പൈസയും ഡീസൽ 37 പൈസയുമാണ്​ ചൊവ്വാഴ്​ച കൂട്ടിയത്​.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog