ക്ലീൻ വില്ലേജ് പ്രൊജക്റ്റ്‌ ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 February 2021

ക്ലീൻ വില്ലേജ് പ്രൊജക്റ്റ്‌ ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വിഷൻ ആൻഡ് മിഷൻ 2025 എന്ന പദ്ധതിയുടെ ഭാഗമായി ചെമ്പേരി ജൂനിയർ ചേംബർ ഇൻറർനാഷണലിന്റെ നേതൃത്വത്തിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്, വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് എൻഎസ്എസ് യൂണിറ്റ്‌ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ലീൻ വില്ലേജ് പ്രോജക്ട് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പൊതു സ്ഥാപനങ്ങളിലേക്ക് ആവശ്യമായിട്ടുള്ള വേസ്റ്റ് ബിന്നുകൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  മിനി ഷൈബിക്ക് ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ കൈമാറി.പഞ്ചായത്ത് സെക്രട്ടറി  ഒ.എം.ജോർജ് , ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ്‌ കോളേജ് എൻഎസ്എസ് കോർഡിനേറ്റർ പ്രൊഫ. എം വാസുദേവൻ നായർ , ബിനോയ് അടുപ്പുകല്ലുങ്കൽ, സിബി പുന്നക്കുഴി,ജയ്മോൻ മറ്റത്തിൻകര ,ബോബിൻ അപ്പോളോ, ഫ്രാൻസീസ് ആളാത്ത്, തോമസ് കാരക്കുന്നേൽ, സുനിൽ പീറ്റർ എന്നിവർ പ്രസംഗിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog