അധികാരം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഏകാധിപതിയായ മുഖ്യമന്ത്രി; സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജെന്ന് മെട്രോമാൻ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 February 2021

അധികാരം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഏകാധിപതിയായ മുഖ്യമന്ത്രി; സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജെന്ന് മെട്രോമാൻ
മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും രൂക്ഷമായി വിമർശിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും പുറത്തുവന്ന ഫിഷറീസ് അഴിമതി അതീവ ഗൗരവമുള്ളതും അപകടകരവുമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

‘മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയാണ്. അധികാരം ആർക്കും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറല്ല. സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണ് ഉള്ളത്. മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പർക്കം കുറവാണ്’- ഇ. ശ്രീധരൻ കുറ്റപ്പെടുത്തി.


നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ശ്രീധരൻ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ അടുത്ത് പരിചയുണ്ടെന്ന് വ്യക്തമാക്കിയ ശ്രീധരൻ അദ്ദേഹത്തിൻ്റെ സ്വഭാവഗുണങ്ങളും വിശദീകരിച്ചു. ”മോദി കഠിനാധ്വാനിയും ദീര്‍ഘവീക്ഷണമുള്ളയാളുമാണ്. എനിക്ക് അദ്ദേഹത്തെ വളരെ അടുത്തറിയാം. അദ്ദേഹം വളരെ നീതിമാനും അഴിമതിരഹിതനും പ്രതിജ്ഞാബദ്ധനുമാണ്”- ശ്രീധരന്‍ പറഞ്ഞു.

അധികാരം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഏകാധിപതിയായ മുഖ്യമന്ത്രി; സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജെന്ന് മെട്രോമാൻ

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog