മുണ്ടേരിമൊട്ടയിൽ ബാങ്ക് ജീവനക്കാരൻ വാഹനമിടിച്ച് മരണപെട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അഞ്ജാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു


മുണ്ടേരി: വാഹനമിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു. പടന്നോട്ട് എടക്കണമ്പേത്ത് ഹൗസിൽ എം ഷമൽ (28) ആണ് മരിച്ചത്. മൗവ്വഞ്ചേരി ബേങ്ക് മുണ്ടേരിമട്ട ബ്രാഞ്ചിൽ ബിൽ കലക്ടറാണ്. ഡി വൈ എഫ് ഐ പടന്നോട്ട് യൂനിറ്റ് സെക്രട്ടറി മുണ്ടേരി മേഖലാ കമിറ്റി അംഗം, സി പി ഐ എം പടന്നോട്ട്  ബ്രാഞ്ചംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6.30നായിരുന്നു അപകടം. റോഡരികിലൂടെ നടക്കുകയായിരുന്ന ഷമലിൻ്റെ ദേഹത്ത് വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
യു വി രമേശ(സി പി ഐ എം പടന്നോട്ട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി, മുൻ പഞ്ചായത്തംഗം)ൻ്റെയും ശോഭയുടെയും  മകനാണ്. സഹോദരൻ: ശരത്ത് (ഗൾഫ്).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha