കണ്ണവത്ത് വൻ ആയുധശേഖരം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണുർ:കണ്ണവത്ത് വൻ ആയുധശേഖരം പിടികൂടി. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവിൽ നിന്ന് ഒരു സ്റ്റീൽ ബോംബുമാണ് റെയ്ഡിൽ കണ്ടെത്തിയത്.

രണ്ട് വർഷത്തോളമായി ഉപേക്ഷിച്ച നിലയിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു ആയുധ ശേഖരം കണ്ടെത്തിയത്.സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണവം സി ഐ കെ സുധീറിന്റെയും,ബോംബു സ്കോഡും, ഡോഗ് സ്ക്വാഡും നടത്തിയ തിരിച്ചലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് പൂഴിയോട് കോളനിയിലും പോലീസ് പരിശോധന നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha