പയ്യാവൂർ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 February 2021

പയ്യാവൂർ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചു


ശ്രീകണ്ഠപുരം: പയ്യാവൂർ പോലീസ് സ്റ്റേഷന് കണ്ടകശ്ശേരിയിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു കെ.സി.ജോസഫ് എം.എൽ.എ. അധ്യക്ഷതവഹിച്ചു.പോലീസ് സ്റ്റേഷൻ നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയ സെയ്ൻറ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജെയ്സൺ പള്ളിക്കരയെ കണ്ണൂർ റേഞ്ച്‌ ഡി.ഐ.ജി. കെ.സേതുരാമൻ ആദരിച്ചു . ജില്ലാ പോലീസ് മേധാവി നവനീത് ശർമ പങ്കെടുത്തു 
പയ്യാവൂർ കണ്ടകശ്ശേരിയിൽ കോട്ടയം അതിരൂപത സൗജന്യമായി നൽകിയ 35 സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയത്. പോലീസ് സ്റ്റേഷൻ നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയിട്ട് രണ്ട് വർഷത്തിലേറെയായെങ്കിലും ഫണ്ട് അനുവദിക്കാൻ വൈകിയത് മൂലമാണ് നിർമാണം നീണ്ടുപോയത്.
1.8 കോടി രൂപ ചെലവിൽ ഹാബിറ്റാറ്റാണ് മൂന്ന് നിലകളിലുള്ള സ്റ്റേഷൻ കെട്ടിടമൊരുക്കിയത്. വിശ്രമമുറി, കംപ്യൂട്ടർ മുറി, റെക്കോർഡ് മുറി, പരേഡ് ഗ്രൗണ്ട് തുടങ്ങി എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് നിർമാണം. സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ്, ചുറ്റുമതിൽ, ഓവുചാൽ നിർമാണം എന്നിവ ഉദ്ഘാടനത്തിനുശേഷം രണ്ടാംഘട്ടമായാണ് നിർമിക്കുന്നത്. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിവരികയാണ്. പയ്യാവൂർ ബസ് സ്റ്റാൻഡിന് സമീപത്തെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലായിരുന്നു പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog