മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ്, 75 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്കു നികുതി റിട്ടേണ്‍ വേണ്ട

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 




ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇളവു നല്‍കി ബജറ്റ് പ്രഖ്യാപനം. എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ള, പെന്‍ഷന്‍ വരുമാനം മാത്രമുള്ളവരെയാണ് റിട്ടേണ്‍ നല്‍കുന്നതില്‍ നിന്ന്  ഒഴിവാക്കിയത്.

ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ എണ്ണം 2014ല്‍ 3.31 കോടി ആയിരുന്നെങ്കില്‍ 2020ല്‍ അത് 6.48 കോടിയായി ഉയര്‍ന്നെന്ന് ധനമന്ത്രി പറഞ്ഞു.


ആദായ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നാഷനല്‍ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ സെന്റല്‍ സ്ഥാ്പിക്കും. നികുതി കേസുകള്‍ റീഓപ്പണ്‍ ചെയ്യുന്നതിനുള്ള കാലപരിധി ആറു വര്‍ഷത്തില്‍നിന്നു മൂന്നായി കുറയ്ക്കും. അന്‍പതു ലക്ഷത്തിനു മുകളിലുള്ള നികുതി വെട്ടിപ്പു കേസുകള്‍ പത്തു വര്‍ഷത്തിനു ശേഷവും റീഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കും.

ഡിജിറ്റല്‍ മോഡില്‍ ബിസിനസ് നടത്തുന്ന കമ്പനികള്‍ക്കു കൂടുതല്‍ ഇളവുകള്‍ നല്‍കും. ഇവരുടെ ഇളവു പരിധി പത്തു കോടിയായി ഉയര്‍ത്തും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha