കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രെട്ടറിയേറ്റിൽ കര്‍ശന നിയന്ത്രണം; 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാല്‍ മതിയെന്ന് നിര്‍ദേശം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രെട്ടറിയേറ്റിൽ കര്‍ശന നിയന്ത്രണം; 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാല്‍ മതിയെന്ന് നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിൽ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. വിവിധ വകുപ്പുകളിലായി 55 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെയാണ് കോവിഡ് വ്യാപനം രൂക്ഷമാണെന്ന വിലയിരുത്തലുണ്ടായതും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതും.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കായി കൊവിഡ് പരിശോധനക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദര്‍ബാര്‍ ഹാളിലാണ് കോവിഡ് പരിശോധന നടക്കുക


കാന്റീന്‍ ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോവിഡ് വ്യാപനം രൂക്ഷമായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 5000 ത്തില്‍ ഏറെ പേര്‍ ഒത്തുകൂടിയത് ഇതിനകം തന്നെ വിവാദമായിരുന്നു. അതിരൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ സംഘടനകള്‍ അടക്കമുള്ളവരില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog