50 വയസ്സിനു മുകളിലുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിനേഷന്‍ മാര്‍ച്ചില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

ന്യൂഡല്‍ഹി: 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്​ രാജ്യത്ത്​ മാര്‍ച്ച്‌​ മാസം മുതല്‍ കുത്തിവെപ്പ്​ ആരംഭിക്കുമെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. 27 കോടി പേരാണ്​ മൊത്തം ഈ വിഭാഗത്തില്‍ കുത്തിവെപ്പിന്​ വിധേയരാകുക.

ജനുവരി 16ന്​ ആരംഭിച്ച വാക്​സിനേഷന്‍ ഇതുവരെ 50 ലക്ഷം പേ​രില്‍ പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ കുത്തിവെപ്പ്​ നല്‍കുകയായിരുന്നു ഒന്നാം ഘട്ടത്തില്‍ ലക്ഷ്യം. അതുകഴിഞ്ഞ്​ രണ്ടു കോടി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്​ വാക്​സിന്‍ നല്‍കും. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ സംസ്​ഥാനങ്ങള്‍ രണ്ടാം ഘട്ടമായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്​ വാക്​സിന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്​. അതും പൂര്‍ത്തിയാകുന്ന മുറക്ക്​ മാര്‍ച്ച്‌​ മാസത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്​ നല്‍കാനാകുമെന്നാണ്​ കരുതുന്നത്​. തീയതി നിശ്​ചയിച്ചിട്ടില്ല.

രാജ്യത്ത്​ നിര്‍മാണം സജീവമായ കോവിഡ്​ വാക്​സിനുകള്‍ക്ക്​ ഇതുവരെ 22 രാജ്യങ്ങള്‍ ആവശ്യവുമായി രംഗത്തെത്തിയതായി മന്ത്രി പറഞ്ഞു. അഫ്​ഗാനിസ്​താന്‍, ബംഗ്ലദേശ്​, ഭൂട്ടാന്‍, മൗറീഷ്യസ്​, ശ്രീലങ്ക, യു.എ.ഇ, മാലദീപുകള്‍, മൊറോക്കൊ, ബഹ്​റൈന്‍, ഒമാന്‍, ഈജിപ്​ത്​, അള്‍ജീരിയ, കുവൈത്ത്​, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പെടെയാണ്​ ഇതുവരെ ഇന്ത്യയെ സമീപിച്ച രാജ്യങ്ങള്‍. 13 രാജ്യങ്ങള്‍ക്ക്​ ഇതിനകം വാക്​സിന്‍ നല്‍കാനായിട്ടുണ്ട്​.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha