കല്യാശ്ശേരി മണ്ഡലത്തിൽ 42 ഹൈമാസ്റ്റ് - മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ഭരണാനുമതി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 February 2021

കല്യാശ്ശേരി മണ്ഡലത്തിൽ 42 ഹൈമാസ്റ്റ് - മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ഭരണാനുമതി.

കല്യാശ്ശേരി മണ്ഡലത്തിൽ 9 പഞ്ചായത്തുകളിൽ  42 ഹൈമാസ്റ്റ് - മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ഭരണാനുമതി ലഭിച്ചു.. എം എൽ എ യുടെ ആസ്തി വികസന നിധിയിൽ നിന്നും 84 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.  മാടായി പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിപത്രം ലഭിക്കാത്തതിനാൽ   ഭരണാനുമതിക്ക് സമർപ്പിക്കാൻ സാധിച്ചില്ല. ഭരണ സമിതിയുടെ അനുമതി ലഭിക്കുന്ന മുറക്ക് മാടായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ലൈറ്റുകൾ അനുവദിക്കും..


*കടന്നപ്പള്ളി  പാണപ്പുഴ* പഞ്ചായത്തിലെ പുലിയൂര്‍ കാളിക്ഷേത്രത്തിന് സമീപം പറവൂര്‍, ആലക്കാട് കണ്ണങ്ങാട്ട് ക്ഷേത്ര പരിസരം, പാണപ്പുഴ ഒറവങ്കര ഭഗവതി  ക്ഷേത്രത്തിന് സമീപം, പടിഞ്ഞാറെക്കര ബസ് സ്റ്റോപ്പ്, തെക്കേക്കര കുറ്റ്യാട്ട് പുലിയൂര്‍ കാളിക്ഷേത്രം ,  തെക്കേക്കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം , പടിഞ്ഞാറെക്കര കടക്കുംകടവത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം , ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം, കടന്നപള്ളി

വെള്ളാലത്ത് ശിവക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കും.

*ചെറുതാഴം* പഞ്ചായത്തിലെ അറത്തില്‍ ഭദ്രകുളം ക്ഷേത്ര പരിസരം, അതിയടം പാലോട്ട് കാവ്, രാമപുരം മഹാവിഷ്ണു ക്ഷേത്ര സമീപം,  കുന്നുപ്രം വൈരജാത കോട്ടം  , ഹനുമാരമ്പലം കെഎസ്ടിപി റോഡ് ജം, ഭാസ്ക്കരൻ പീടിക ജം, ചെറുതാഴം ഗവ ഹയർ സെക്കന്ററി സ്കൂൾ , 

*കുഞ്ഞിമംഗലം* പഞ്ചായത്തിലെ

തെക്കുമ്പാട് അണീക്കര പൂമാല ഭഗവതി ക്ഷേത്രം , എടനാട് കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രം, തെക്കുമ്പാട് വീരചാമുണ്ടി ക്ഷേത്രത്തിന് സമീപവും 


*ഏഴോം* ത്ത് 

പഴയങ്ങാടി ബസ് സ്റ്റാന്റ് വടക്ക് ഭാഗം, ഏഴോം ഗ്രാമ പഞ്ചായത്തിന് സമീപം, 

എരിപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, കണ്ണോം അഞ്ചുതെങ്ങില്‍ ക്ഷേത്രം, ചെങ്ങൽ കുണ്ടത്തിന്‍ കാവിന് സമീപത്തും ലൈറ്റുകൾ സ്ഥാപിക്കും


*പട്ടുവം* പഞ്ചായത്തിൽ

മുള്ളൂല്‍ ടി വി രാമകൃഷ്ണൻ വായനശാലക്ക് സമീപം , അരിയില്‍ താഴെ പൊതു കിണറിനു സമീപത്തും , കയ്യംതടം പാട്യം സ്മരക വായനശാലക്ക് സമീപത്തും.


*മാട്ടൂൽ* ഗ്രാമ പഞ്ചായത്തിൽ  മാട്ടൂൽ ഗ്രാമീണ വായനശാലക്ക് സമീപം, തെക്കുമ്പാട് കൂര്‍ബക്കാവ് ജമായത്ത് പള്ളി ജം, കാവിലെ പറമ്പ്, മാട്ടൂല്‍ സെന്‍ട്രല്‍ ജുമ മസ്ജിദിന് സമീപം, ഇരിണാവ് മടക്കര പാലം  തെക്കേ മുനമ്പ് റോഡ് ജഗ്ഷനിലും

*ചെറുകുന്ന്* പഞ്ചായത്തിലെ മുട്ടില്‍ ജം, ചെറുകുന്ന് തറക്കും സ്ഥാപിക്കും.

*കണ്ണപുരം* പഞ്ചായത്തിൽ മൊട്ടമ്മല്‍ വായനശാല, ചൈനാക്ലെ റോഡ് ജം, ഇടക്കേപ്പുറം തെക്ക് ,  കീഴറ വായനശാലക്ക് സമീപത്തും , 

*കല്ല്യാശേരി* പഞ്ചായത്തിൽ ഇരിണാവ് ന്യൂ കേരള ക്ലബിന് സമീപത്തും

ഇരിണാവ് വെട്ടക്കൊരു മകന്‍ ക്ഷേത്രത്തിന് സമീപം, മാങ്ങാട്ട് ബസ് സ്റ്റോപ്പ്, 

കല്യാശ്ശേരി സെന്‍ട്രല്‍ ഓയില്‍ മില്ലിന് സമീപത്തും ലൈറ്റുകൾ സ്ഥാപിക്കും... 


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog