സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന്റെ വില 34,720 രൂപയായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 February 2021

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന്റെ വില 34,720 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന്റെ വില 34,720 രൂപയായി


 കേരളത്തില്‍ വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. 35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

അഞ്ചു ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണ വില. ബുധനാഴ്ചയാണ് വീണ്ടും കുറഞ്ഞത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1782 ഡോളറായി കുറഞ്ഞു. ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറിയില്‍ നിന്നുള്ള ആദായം വര്‍ധിച്ചതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.  No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog