അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ; ഒന്നാം സമ്മാനമായ 30 കോടി മലയാളിക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 5 February 2021

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ; ഒന്നാം സമ്മാനമായ 30 കോടി മലയാളിക്ക്

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഖത്തറില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ സ്വദേശിനിക്ക്. 15 ദശലക്ഷം ദിര്‍ഹം (30 കോടിയോളം രൂപ) യാണ് പ്രവാസിക്ക് ലഭിച്ചത് .

തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശി തസ്‌ലീന പുതിയപുരയിലിനെയാണ് അപൂര്‍വ ഭാഗ്യംതേടിയെത്തിയത്. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം ഖത്തറിലെ ദോഹയില്‍ താമസിക്കുന്ന ഇവര്‍ ജനുവരി 26-ന് ഓണ്‍ലൈനായെടുത്ത 291310 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.അവിശ്വസനീയമാണിതെന്നാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളുടെ ആദ്യ ഫോണ്‍കോളിന് തസ്‌ലീന വിസ്മയത്തോടെ മറുപടി പറഞ്ഞത് .

പ്രമുഖ ഹോട്ടല്‍ ശൃംഖലയായ എം.ആര്‍.എ.യുടെ ഉടമകളിലൊരാളായ അബ്ദുല്‍ ഖദ്ദാഫാണ് ഭര്‍ത്താവ്. തമിഴ് സിനിമാതാരം ആര്യയുടെ (ജംഷി) സഹോദരി കൂടിയാണ് തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശിനിയായ തസ്‌ലീന. ഇത്തവണ ബിഗ് ടിക്കറ്റിന്റെ മുഴുവന്‍ നറുക്കും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. ഇവരില്‍ ഭൂരിഭാഗവും മലയാളികള്‍ എന്നത് പ്രത്യേകതയാണ് .


രണ്ടാം സമ്മാനമായി മൂന്നരലക്ഷം ദിര്‍ഹത്തിന് (69.5 ലക്ഷം രൂപ) ദുബായില്‍ ജോലി ചെയ്യുന്ന പ്രേം മോഹന്‍ അര്‍ഹനായി. മൂന്നാം നറുക്കായ ഒരു ലക്ഷം ദിര്‍ഹത്തിന് (19 ലക്ഷത്തോളം രൂപ) അലി അസ്‌കറും നാലാം നറുക്കായ 80,000 ദിര്‍ഹത്തിന് (15 ലക്ഷത്തോളം രൂപ) നിധിന്‍ പ്രകാശും അര്‍ഹരായി. ബിഗ് ടിക്കറ്റിന്റെ ആഡംബര കാര്‍ നറുക്കും ഇന്ത്യക്കാരിയാണ് സ്വന്തമാക്കിയത് .No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog