ബിജെപിയുടെ വിജയയാത്രക്ക് 22 ന് ഇരിട്ടിയിൽ സ്വീകരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 February 2021

ബിജെപിയുടെ വിജയയാത്രക്ക് 22 ന് ഇരിട്ടിയിൽ സ്വീകരണം 

ഇരിട്ടി: തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഇരിട്ടിയിൽ എത്തിച്ചേരുന്ന ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന വിജയയാത്രക്ക് ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പേരാവൂർ , ഇരിക്കൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ അയ്യായിരത്തോളം പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുക. മണ്ഡലാതിർത്തിയിൽ  നിന്നും നാനൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഇരിട്ടി പാലത്തിന് സമീപം എത്തിച്ചേരുന്ന റാലിയെ ഇവിടെ നിന്നും സ്വീകരിച്ച് സ്വീകരണ വേദിയായ ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. യോഗത്തിൽ സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ പ്രസംഗിക്കുമെന്ന് സംഘാടക സമിതി നേതാക്കളായ എം. ആർ. സുരേഷ്, വി.വി. ചന്ദ്രൻ, സി. ബാബു, അജേഷ് നടുവനാട് എന്നിവർ പറഞ്ഞു. 

വിജയയാത്രയുടെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം ഇരിട്ടിയിൽ വിളംബര ജാഥ നടന്നു. പയഞ്ചേരി കൈരാതി  കിരാത ക്ഷേത്രത്തിന് സമീപത്തു നിന്നും ആരംഭിച്ച  വിളംബര ജാഥ ഇരിട്ടി നഗരം ചുറ്റി പഴയ സ്റ്റാന്റിൽ അവസാനിച്ചു. ബി ജെ പി ഉത്തരമേഖലാ ഉപാധ്യക്ഷൻ വി.വി. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, സത്യൻ കൊമ്മേരി, പ്രിജേഷ് അളോറ , സി. ബാബു, എൻ. വി. ഗിരീഷ്, പി.എം. രവീന്ദ്രൻ, അജി പൂപ്പറമ്പ്, ജയപ്രകാശ് കീഴൂർ, അജിത മണ്ണോറ , ആർ. ഉഷ, പി.പി. ജയലക്ഷ്മി, ശകുന്തള, എന്നിവർ നേതൃത്വം നൽകി.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog