കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് 20,09,245 വില വരുന്ന 413 ഗ്രാം സ്വര്‍ണം കസ്റ്റംസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 2.60 ലക്ഷം രൂപ വില വരുന്ന ആപ്പിള്‍ ഐ ഫോണുകളും പിടികൂടിയിട്ടുണ്ട്.  ഷാര്‍ജയില്‍ നിന്നും ഐ.എക്.സ് 1745 വിമാനത്തിലാണ് ഇയാള്‍ കണ്ണൂരിലെത്തിയത്. ബോള്‍ പോയിന്റ് പേനകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പേനയുടെ റീഫില്‍, പാന്റ്സിന്റെ സിപ്പ്, തുടങ്ങിയവയുടെ മാതൃകയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. പരിശോധനയില്‍ എക്സൈസ് അസി. കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്പുറം, യുഗല്‍കുമാര്‍, മനീഷ് ഖട്ടാന, സുബൈര്‍ ഖാന്‍, ഗുര്‍മിത് സിങ്, ഹെഡ് ഹവില്‍ദാര്‍ സി.വി ശശീന്ദ്രന്‍ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha