സുഭിക്ഷകേരളം, ശുചിത്വം, കുടിവെള്ളം മേഖലകൾക്ക് ഊന്നൽ നൽകി ഇരിക്കൂർ ഗ്രാമപഞ്ചായത്ത്‌ ബജറ്റ് 2021അവതരിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ :കാർഷിക കുടിവെള്ള മേഖലകൾക്ക് ഊന്നൽ നൽകി ഇരിക്കൂർഗ്രാമപഞ്ചായത്ത്‌ ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചു,

ഇരുപത്തിരണ്ട് കോടി മുപ്പതു ലക്ഷത്തിനാല്പത്തിമൂവായിരം രൂപയാണ് പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾക്കായി തുക വകയിരുത്തിയത്, വൈസ് പ്രസിഡന്റ് ആർ കെ വിനിൽ കുമാറാണ് ബജറ്റ് അവതരിപ്പിച്ചത്,

ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർക്ക് ജൈവവള കിറ്റ്, നൂറ് കുടുംബങ്ങൾക്ക് പച്ചക്കറിതൈ വിതരണം, മുഴുവൻ തരിശുനിലങ്ങളും കൃഷിയോഗ്യമാക്കാൻ തരിശുഭൂമിയിൽ നെൽകൃഷി, പച്ചക്കറികൃഷിപ്രോത്സാഹനം എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു.

കൂൺ കൃഷിക്ക് സബ്‌സിഡി, മത്സ്യകൃഷിക്ക് പ്രോത്സാഹനം, പൊതുകിണറുകളുടെ നവീകരണം ഓടകളുടെ പുനരുദ്ധാരണം, ജലസേചന കുളം നിർമ്മാണം, റിങ് കമ്പോസ്റ്റ് നിർമാണം, എല്ലാ വാർഡുകളിലും സ്ട്രീറ്റ്മെയിൻ സ്ഥാപിച്ചു കൊണ്ട് നിലാവ് പദ്ധതി, ഇരിക്കൂർ പുഴയോര ടൂറിസ തുടർപദ്ധതി, ഇരിക്കൂർ പുഴയോരത്തു ചെക്ക്ഡാം എന്നിവക്കാണ് തുകകൾ വകയിരുത്തിയത്.

അതെ സമയം പ്രാദേശിക റോഡുകൾ, ആരോഗ്യമേഖല എന്നിവയിൽ, ഭവനനിർമ്മാണം എന്നിവക്ക്‌ അവഗണന നേരിട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha