14 വയസ് മാത്രം പ്രായമുള്ള ഭാര്യ ഗര്‍ഭിണി,ഭർത്താവ് ഒളിവിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 February 2021

14 വയസ് മാത്രം പ്രായമുള്ള ഭാര്യ ഗര്‍ഭിണി,ഭർത്താവ് ഒളിവിൽമഞ്ചേരി: 14 വയസ് മാത്രം പ്രായമുള്ള ഭാര്യ ഗര്‍ഭിണിയായതോടെ ഭര്‍ത്താവ് ഒളിവില്‍ പോയതായി പൊലീസ് അറിയിക്കുകയുണ്ടായി. പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ 22 കാരനായ ആദിവാസി യുവാവ് മുറപ്പെണ്ണിനെ വിവാഹം കഴിക്കുമ്പോള്‍ 14 വയസ്സ് മാത്രമായിരുന്നു പ്രായം ഉണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ബാലിക ഗര്‍ഭിണിയായി. കുട്ടിയെ പ്രസവത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു ഉണ്ടായത്. എന്നാല്‍ അതേസമയം പൊലീസ് എത്തുന്നതുവരെ ആശുപത്രിയില്‍ നിര്‍ത്താന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ബാലികയെന്നതിനാല്‍ ഡോക്ടര്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുണ്ടായി. പൊലീസെത്തിയപ്പോഴേക്കും ഗര്‍ഭിണിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പോയിരുന്നു. പുറകെ വനിതാ പൊലീസും പോയി.

 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog