പയ്യന്നൂരിൽ പൂരക്കളി അക്കാദമിക്ക് ആസ്ഥാന മന്ദിരം; ശിലാ സ്ഥാപനം 13ന്... - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 February 2021

പയ്യന്നൂരിൽ പൂരക്കളി അക്കാദമിക്ക് ആസ്ഥാന മന്ദിരം; ശിലാ സ്ഥാപനം 13ന്...


സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള പൂരക്കളി അക്കാഡമിക്ക് പയ്യന്നൂരില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നു. ശിലാസ്ഥാപനം ശനിയാഴ്ച വൈകിട്ട് മൂന്നിന് സി. കൃഷ്ണന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിക്കും. വെള്ളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം സൗജന്യമായി നല്‍കിയ

50 സെന്റ് സ്ഥലത്ത് സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപ ചെലവിലാണ് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നത്.

 പൂരക്കളിയുടെയുംമറത്തുകളിയുടെയും സമഗ്ര പഠനവും പരിശീലനവും പ്രദര്‍ശനവും വ്യാപനവും അനുബന്ധ പരിപാടികളുമാണ് ആസ്ഥാനമന്ദിരം കൊണ്ട് ലക്ഷ്യമിടുന്നത്.

 വിപുലമായലൈബ്രറി, മ്യൂസിയം, സംസ്കൃത പഠന സൗകര്യം, പൂരക്കളി സംഗീതം, അനുബന്ധ കലാ-സാംസ്കാരിക പഠനവും പരിശീലനവും, യോഗ, കളരി പഠന കേന്ദ്രം തുടങ്ങിയവ മന്ദിരത്തില്‍ ഉണ്ടാകും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog