പൈലറ്റിന് കോവിഡ്: കണ്ണൂ‍ർ–ദോഹ വിമാനം 12 മണിക്കൂർ വൈകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 February 2021

പൈലറ്റിന് കോവിഡ്: കണ്ണൂ‍ർ–ദോഹ വിമാനം 12 മണിക്കൂർ വൈകി

മട്ടന്നൂർ: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാത്രി 8.10ന് കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി. ഇന്ന് രാവിലെ ഏഴരയോടെ പുറപ്പെടുമെന്നാണ് അറിയിച്ചത്. വൈകിട്ട് 5 മുതൽ യാത്രക്കാർ ചെക്ക്–ഇൻ ചെയ്തിരുന്നു. ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ ഭക്ഷണം ഇല്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ബോർഡിങ് പാസ് നൽകിയിട്ടും വിമാനം വൈകുന്നത് സംബന്ധിച്ച് വിശദീകരണം നൽകാൻ എയർ ലൈൻ ജീവനക്കാരും കിയാൽ ജീവനക്കാരും തയാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു. രാത്രി വൈകിയാണ് യാത്രക്കാർക്ക് വിമാന കമ്പനിയുടെ നേതൃത്വത്തിൽ താമസവും ഭക്ഷണവും ഒരുക്കാൻ ധാരണയായത്. ഓരോ യാത്രയ്ക്ക് മുൻപും പൈലറ്റ് കോവിഡ് ടെസ്റ്റിന് വിധേയരാകുന്നുണ്ട്. കണ്ണൂരിൽ നിന്ന് പൈലറ്റ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫലം വന്നത്. പകരം പൈലറ്റ് ഇല്ലാത്തതിനാലാണ് സർവീസ് വൈകിയത്. യാത്ര വൈകിയത് വലിയ പ്രതിസന്ധിയായെന്നു യാത്രക്കാർ പറഞ്ഞു. ഇന്നു മുതൽ ദോഹയിൽ ക്വാറന്റീൻ നിയമങ്ങൾ മാറും. ഇനി അവിടേക്ക് പോയാൽ തുടർന്ന് എന്താണ് സംഭവിക്കുക എന്നറിയില്ലെന്നും യാത്രക്കാർ പറഞ്ഞു. 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog