സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി; നൂറുമേനി കൊയ്‌ത്‌ തരിയോട്‌ സർവീസ്‌ സഹകരണബാങ്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി നെഞ്ചേറ്റി നൂറുമേനി കൊയ്‌ത്‌ തരിയോട്‌ സർവീസ്‌ സഹകരണബാങ്ക്‌. തരിയോട്‌ പഞ്ചായത്തിലെ  പാട്ടത്തിനെടുത്ത ചിങ്ങന്നൂർ, കല്ലങ്കാരി പാടങ്ങളിലായി 12 ഏക്കർ സ്ഥലത്തതാണ്‌ ബാങ്ക്‌ ഭരണസമിതി നെൽകൃഷി നടത്തിയത്‌.   12 വർഷത്തിലധികമായി തരിശായക്കിടന്നതായിരുന്നു ഭൂരിഭാഗം പ്രദേശങ്ങളും. മൂന്ന്‌ മാസം മുൻപ്‌ കൃഷി ചെയ്‌ത വയലിലാണ്‌ നൂറുമേനി വിളിയിച്ചെടുത്തത്‌. ബാങ്കിന്‌ കീഴിൽ രൂപികരിച്ച 25 അംഗ ഗ്രീൻ ആർമിയാണ്‌ കൊയ്‌ത്ത്‌ നടത്തിയത്‌.  നെല്ല്‌ കുത്തി അരിയാക്കി ബാങ്കിന്‌ കീഴിലെ സൂപ്പർ മാർക്കറ്റുകൾ വഴി വിൽപന നടത്തും. ബാക്കിയുള്ളവ സംഭരിച്ച്‌ സിവിൽ സപ്ലൈസ്‌ കോർപ്പറേഷൻ ‌വിൽപനയ്‌ക്കായി കൈമാറും.   ബാങ്കിന്‌ സ്വന്തമായുള്ള കർലാടുള്ള സ്ഥലത്ത്‌ മൂന്നര ഏക്കർ സ്ഥലത്ത്‌ കര വാഴകൃഷിയും ക്ഷീര കർഷകർക്കായി തീറ്റപുൽ കൃഷിയും നടത്തുന്നുണ്ട്‌.
   ഉത്സാവാന്തരീക്ഷത്തിൽ ചിങ്ങന്നൂരിൽ നടന്ന കൊയ്‌ത്ത്‌ സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ തയ്യിൽ അധ്യക്ഷനായി. കേരളബാങ്ക്‌ ഡയറക്ടർ പി ഗഗാറിൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം ഷിബു ലാൽ, സഹകരണസംഘം ജോയിന്റ്‌ രജ്‌സ്‌ട്രാർ കദീജ, കൃഷി ഓഫീസർ ജയരാജ്‌, കെ വി ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ബാങ്ക്‌ ജീവനക്കാർ കുടംബശ്രീ പ്രവർത്തകർ എന്നിവരടക്കം നിരവിധിപേർ‌ വിളവെടുപ്പുത്സവത്തിൽ പങ്കാളികളായി. ബാങ്ക്‌ പ്രസിഡന്റ്‌ കെ എൻ ഗോപിനാഥൻ സ്വാഗതവും പി വി തോമസ്‌ നന്ദിയും പറഞ്ഞു.

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha