കർഷക സത്യഗ്രഹം തുടരുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 3 January 2021

കർഷക സത്യഗ്രഹം തുടരുന്നു

കണ്ണൂർ: ഡൽഹിയിലെ കർഷകർക്ക്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷകസമിതി കണ്ണൂർഹെഡ്‌പോസ്‌റ്റോഫീസിനുമുന്നിൽ നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹം 13ാം ദിവസത്തിലേക്ക്‌.    ശനിയാഴ്‌ച  കിസാൻ ജനത സംസ്ഥാന പ്രസിഡന്റ്‌ സി കെ  ദാമോദരൻ  ഉദ്‌‌ഘാടനംചെയ്‌തു.   കിസാൻ സഭ ജില്ലാ കൗൺസിൽ അംഗം സണ്ണി തുണ്ടിയിൽ അധ്യക്ഷനായി. സംയുക്ത കർഷകസമിതി ചെയർമാൻ എ പ്രദീപൻ,   സെക്രട്ടറി വത്സൻ പനോളി,  ടോമിച്ചൻ നടുതൊട്ടിയാൽ, കെപി പ്രശാന്ത്‌, പി വി രാമചന്ദ്രൻ, പി രവീന്ദ്രൻ, പി വി ബാബുരാജ്‌, കണ്ണാടിയൻ ഭാസ്‌കരൻ,കെ കൃഷ്‌ണൻ, എം വി ജനാർദനൻ, വെള്ളൊറ നാരായണൻ, രാജേഷ്‌മാത്യുഎന്നിവർ സംസാരിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഞായറാഴ്‌ച  സമരം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്യും.

 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog