പേരാവൂർ ബ്ലോക്കിലെ പഞ്ചായത്തുകൾക്ക് ശുചിത്വം വേണ്ടേ? - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 8 January 2021

പേരാവൂർ ബ്ലോക്കിലെ പഞ്ചായത്തുകൾക്ക് ശുചിത്വം വേണ്ടേ?

പേരാവൂർ: ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിൽ ഒരു പഞ്ചായത്തിന് പോലും ശുചിത്വ പദവി നേടാൻ കഴിഞ്ഞില്ലെന്ന് ആക്ഷേപം. മുഖ്യമന്ത്രിയുടെ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവേളയിലോ അത് കഴിഞ്ഞോ ശുചിത്വ പദവി നേടാൻ കഴിഞ്ഞില്ല എന്നത് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ഭരണസമിതികളുടെയും അനാസ്ഥയാണ് വെളിവാക്കുന്നത്.

പ്രഖ്യാപനത്തിന് നാല് മാസങ്ങൾക്ക് മുമ്പ് തന്നെ സർക്കാർ ഉത്തരവിറക്കി നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടും മുഖം തിരിക്കുന്ന നിലപാടാണ് പേരാവൂർ ബ്ലോക്കിലെ പഞ്ചായത്തുകൾ സ്വീകരിച്ചത്. ജില്ലയിലെ ജനവാസമേറിയ പഞ്ചായത്തുകൾ ഉൾപ്പെടെ 70 ശതമാനം പഞ്ചായത്തുകളും പദവി നേടിയെങ്കിലും പേരാവൂർ ബ്ലോക്കിൽ ഒരു പഞ്ചായത്തും ഉൾപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയം.  

ആദ്യ പ്രഖ്യാപനത്തിന് ശേഷം ശുചിത്വ പദവിയിലെക്ക് പഞ്ചായത്തുകളെ ഉയർത്താൻ അവസരമുണ്ടായിട്ടും ആ അവസരവും വിനയോഗിച്ചില്ല. സ്വയം പ്രഖ്യാപനം നടത്തി പരിശോധന സർട്ടിഫിക്കറ്റിന് കലക്ടറോട് അപേക്ഷ നൽകിയ കേളകം പഞ്ചായത്തിനും അന്വേഷണസമിതിയുടെ കണ്ടെത്തെലിൽ വളരെ മാർക്ക് കുറവിൽ ശുചിത്വ പദവി നിഷേധിക്കപ്പെട്ടു. പ്രധാനമായും വാതിൽപ്പടി മാലിന്യ ശേഖരണത്തിന് സർക്കാർ നിയോഗിച്ച ഹരിത കർമ്മസേനയുടെ പ്രവർത്തനം ഇല്ലാത്തതാണ് പദവി നേടാൻ പഞ്ചായത്തുകൾക്ക് കഴിയാതെ പോകുന്നത്.

എൽ.ഡി.എഫ് സർക്കാർ 100 ദിനത്തിൽ നടത്തുന്ന പദ്ധതികളായിട്ടും എൽ.ഡി.എഫ് ഭരിക്കുന്ന കോളയാട്, പേരാവൂർ, മുഴക്കുന്ന്, മാലൂർ, കേളകം പഞ്ചായത്തിലും ഇത് നടപ്പിലാക്കിയില്ല. സർക്കാർ പദ്ധതികൾക്ക് ഗ്രാമപ്പഞ്ചായത്തുകൾ മുഖം തിരിച്ച് നിൽക്കുന്നത് അഭികാമ്യമല്ലെന്ന് സർക്കാർ മിഷൻ അധികാരികൾ പറയുന്നു. 

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പദ്ധതി പ്രാവർത്തികമാകാതിരിക്കാൻ കാരണമെന്നും ഉദ്യോഗസ്ഥർക്കുൾപ്പെടെ നടപടിയും സംസ്ഥാനസർക്കാർ ഫണ്ട് ഉൾപ്പെടെ കുറക്കാനും നടപടി ആയിട്ടുണ്ടെന്നാണ് വിവരം. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ശുചിത്വമിഷനോടും ഹരിത കേരളമിഷനോടും സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു. ഭരണസമിതികൾ മാറിയ സാഹചര്യത്തിലെങ്കിലും ശുചിത്വ പദവി നേടിയെടുക്കുന്ന കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog