നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 21 January 2021

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുംനിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരമുണ്ടാകും.

80 വയസിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും. തപാൽ വോട്ടിന്റെ മാനദണ്ഡം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് പ്രഖ്യാപിക്കും. ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം.

അടുത്ത മാസം ആദ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനതെത്തി രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. തുടർന്ന് അടുത്തമാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog