ഉളിക്കല്‍ ഉണ്ണീശോ തീര്‍ത്ഥാടന ദേവാലയത്തില്‍ ഉണ്ണീശോയുടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

ഉളിക്കല്‍ ഉണ്ണീശോ തീര്‍ത്ഥാടന ദേവാലയത്തില്‍ ഉണ്ണീശോയുടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായിഉളിക്കല്‍ ഉണ്ണീശോ തീര്‍ത്ഥാടന ദേവാലയത്തില്‍ ഉണ്ണീശോയുടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജനുവരി 1 മുതല്‍ 10 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങക്ക് വിധേയമായിട്ടാണ് തിരുന്നാള്‍ നടത്തുന്നത്. തിരുന്നാളിന്റെ ആരംഭം കുറിച്ച് വെള്ളിയാഴ്ച രാവിലെ റവ.ഫാ. തോമസ് പൈമ്പിള്ളില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.

കോവിഡ് കാലഘട്ടമായതിനാല്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തജനത്തിന് പങ്കെടുക്കാന്‍ പരിമിതിയുള്ളതിനാല്‍ എല്ലാ ദിവസവും 3 കുര്‍ബ്ബാനകളാണ് നടത്തുന്നത്. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 3.30 ന് ജപമാലയും തുടര്‍ന്ന് ആഘോഷമായ വി.കുര്‍ബ്ബാനയും നൊവേനയും നടക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആഘോഷമായ വി.കുര്‍ബ്ബാനയ്ക്ക് കല്ലുവയല്‍ വികാരി റവ.ഫാ. ബിജു തേലക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലെ വി.കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും റവ.ഫാ. നിഖില്‍ ചേരാടി, റവ.ഫാ.സിബി ഞാവള്ളിക്കുന്നേല്‍, റവ.ഫാ.റിനോയി എടത്തിനകത്ത്, റവ.ഫാ.ഷിജോ വാഴപ്പിള്ളില്‍, റവ.ഫാ. സിബി ആനക്കല്ലില്‍, റവ.ഫാ. അലക്‌സ് നിരപ്പേല്‍, റവ.ഫാ.മനു കവിയില്‍, റവ.ഫാ.ആല്‍ഫിന്‍ ചെറുശ്ശേരി, തുടങ്ങിയര്‍ മുഖ്യ കാര്‍മ്മികരാകും. തിരുന്നാളിന്റെ അവസാന ദിനമായ ജനുവരി 10 ന് നെല്ലിക്കാംപോയില്‍ ഫൊറോന വികാരി റവ.ഫാ. ജോസഫ് കാവനാടിയുടെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞ്, വചനസന്ദേശം, സമാപനാശീര്‍വാദം എന്നിവയും ഉണ്ടായിരിക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog