വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നവീകരിച്ച ഓഫീസ് ഉദ്‌ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നവീകരിച്ച ഓഫീസ് ഉദ്‌ഘാടനം ചെയ്തു
ഇരിട്ടി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്‌ഘാടനം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയുടെ സാന്നിദ്ധ്യത്തിൽ ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു . സമിതി ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിൽ വ്യാപാരികളിൽ നിന്നും വിജയിച്ച കെ. നന്ദനൻ, പി.പി. കുഞ്ഞൂഞ്ഞ് , വി.പി. റഷീദ് എന്നിവർക്ക് ‌ ചടങ്ങിൽ സ്വീകരണം നൽകി . സമിതി ഇരിട്ടി യൂണിറ്റ് രക്ഷാധികാരിമാരായ അബ്ദുൾ നാസർ, എം.ജെ. ജോണി, മർച്ചന്റ് അസ്സോസ്സിയേഷൻ പ്രസിഡന്റ് അയൂബ് പൊയിലൻ , ഇരിട്ടി മെട്രോ യൂണിറ്റ് പ്രസിഡന്റ് അലി ഹാജി, പയഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സലാം ഹാജി എന്നിവർ പ്രസംഗിച്ചു. ഇരിട്ടി കെ വി വി ഇ എസ് സിക്രട്ടറി അബ്ദുൽ റഹ്‌മാൻ സ്വാഗതവും ട്രഷറർ എൻ.കെ. സജിൻ നന്ദിയും പറഞ്ഞു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog