ടെൻറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് കലക്ടർ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

ടെൻറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് കലക്ടർ


കൽപ്പറ്റ: വയനാട്ടിൽ ടെൻറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം റിസോർട്ടിൻ്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള പറഞ്ഞു – ടെൻ്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. റിസോർട്ടിൻ്റെ അനുമതി സംബന്ധിച്ചും അന്വേഷണം നടത്തും. ജില്ല ദുരന്തനിവാരണ അതോറിറ്റി ഉടൻ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇന്നലെ രാത്രിയാണ് കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ മേപ്പാടിയിലെ ടെൻറിനുള്ളിൽ മരിച്ചത്. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog