സിറ്റി ഗ്യാസ് പദ്ധതി ഏപ്രിലോടെ വീടുകളിൽ ഗ്യാസ്‌ കണക്‌ഷൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം (പിഎൻജി–- പൈപ്ഡ് നാച്ചുറൽ ഗ്യാസ്)  എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ്‌ ഗാർഹിക കണക്ഷനുകൾ ഏപ്രിൽ അവസാനത്തോടെ ജില്ലയിൽ സജ്ജമാകും. പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 

ഫെബ്രുവരി ആദ്യവാരത്തോടെ കൂടാളി, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്തുകളിൽ വീടുകളിലേക്ക് പൈപ്പ് ഇടുന്ന പ്രവൃത്തി ആരംഭിക്കും. മൂന്നു പഞ്ചായത്തിലുമായി അഞ്ഞൂറോളം വീടുകൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് സ്‌റ്റേഷന്റെ പ്രവർത്തനങ്ങൾ കൂടാളിയിൽ പുരോഗമിക്കുകയാണ്. സിറ്റി ഗ്യാസ് സ്‌റ്റേഷൻ പരിധിയിലുള്ള വീടുകളിലാണ് ആദ്യം പാചകവാതകം എത്തിക്കുക. മൂന്നു  പഞ്ചായത്തുകൾക്കു പുറമെ കോർപറേഷൻ പ്രദേശങ്ങളിലും ആദ്യഘട്ടത്തിൽ ലഭ്യമാക്കും. തലശേരി മുതൽ മാഹി വരെയുള്ള പ്രദേശങ്ങളിലാണ് രണ്ടാംഘട്ടത്തിൽ. 

സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ ഗ്യാസ് എത്തിക്കുക. വീടുകളിൽ കണക്ഷൻ എടുക്കുന്നതിന്‌ നിശ്ചിത ഡെപ്പോസിറ്റ് തുക അടയ്‌ക്കണം. സബ്‌സിഡി ഇല്ലാത്ത ഗ്യാസിനെക്കാൾ 20 ശതമാനത്തോളം വിലക്കുറവിൽ പിഎൻജി ലഭിക്കും. ഉപയോഗത്തിന് അനുസരിച്ച് മാസം പണം അടച്ചാൽ മതി. 

സദാസമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് പ്രധാന ആകർഷണം. എൽപിജിക്കെന്ന പോലെ ബുക്ക്ചെയ്ത് കാത്തിരിക്കേണ്ടതില്ല. പാതിവഴിയിൽ ഗ്യാസ് തീർന്നുപോവുകയുമില്ല. എൽപിജിയെക്കാൾ ഭാരം കുറവാണെന്നതിനാൽ പിഎൻജിക്ക്‌ സുരക്ഷിതത്വം കൂടുതലാണ്. 

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റ്ഡ് (ഐഒഎജിപിഎൽ) ആണ് സിറ്റി ഗ്യാസ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. പാചകവാതകത്തിനു പുറമെ, വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള മൂന്ന് സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളുടെ പ്രവൃത്തിയും ജില്ലയിൽ പുരോഗമിക്കുകയാണ്. സെൻട്രൽ ജയിൽ, മട്ടന്നൂർ, വാരം എന്നിവിടങ്ങളിലാണ് സിഎൻജി സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നത്. 

കോർപറേഷൻ പ്രദേശങ്ങളിലെ വീടുകളിൽ ഗ്യാസ് എത്തിക്കുന്നതിന്‌ ചാലോട്നിന്ന്‌ മേലെ ചൊവ്വ വരെ എട്ടിഞ്ച് വ്യാസത്തിലുള്ള സ്റ്റീൽ മെയിൻ ലൈൻ പൈപ്പ് ഇടുന്ന പ്രവൃത്തിയും ആരംഭിച്ചു. പൈപ്പ്‌ലൈൻ കടന്നു പോവുന്ന ഇടത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പാചകവാതകവും ലഭ്യമാക്കും.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha