ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത കാറും സ്ക്കൂട്ടിയും ഇടിച്ചു തകർത്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 21 January 2021

ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത കാറും സ്ക്കൂട്ടിയും ഇടിച്ചു തകർത്തുപയ്യാവൂർ: ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട വാഗണർ കാർ റോഡരികിൽ പാർക്ക് ചെയ്ത ആൾട്ടോ കാറും സ്ക്കൂട്ടിയും ഇടിച്ചു തകർത്തു അപകടം പയ്യാവൂർ വണ്ണായിക്കടവിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം .പൈസക്കരി ഭാഗത്തു നിന്നും വരികയായിരുന്ന മത്സ്യം വിൽപ്പന നടത്തുന്ന KL 59 T 8743 ഓട്ടോറിക്ഷയിൽ തൊട്ടുപുറകെ ഉണ്ടായിരുന്ന KL 58 v 9640 നമ്പർ വാഗണർ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു ,ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. നിയന്ത്രണം വിട്ട വാഗണർ കാർ റോഡരികിൽ കടയ്ക്ക് സമീപത്തായി പാർക്ക് ചെയ്ത KL 58 A70 19 ആൾട്ടോ കാറിലിടിക്കുകയായിരുന്നു ,തൊട്ടരികിൽ പാർക്ക് ചെയ്ത KL 59 H 8696 സ്ക്കൂട്ടിയുടെ മുകളിലേക്ക് ആൾട്ടോ കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. 4 വാഹനങ്ങളും തകർന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog