എടക്കാനം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കള്ളൻ കയറി കാൽ ലക്ഷത്തോളം രൂപ കവർന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 17 January 2021

എടക്കാനം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കള്ളൻ കയറി കാൽ ലക്ഷത്തോളം രൂപ കവർന്നു
ഇരിട്ടി: എടക്കാനം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കള്ളൻ കയറി.  ഓഫിസിൽ സൂക്ഷിച്ച പണം ഉൾപ്പെടെ കാൽ ലക്ഷത്തോളം രൂപ കവർന്നു. ഇന്നു രാവിലെ പൂജാരി നട തുറക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലിലും ഉപ ക്ഷേത്രമായ അയ്യപ്പൻകോവിലിലും ക്ഷേത്രം ഓഫിസിലും വാതിലിൻ്റെ പുട്ടുപൊളിച്ച് അകത്ത്  കയറിയ കള്ളൻ 'അയ്യപ്പൻ കോവിലിൻ്റെ ഭണ്ഡാരം തകർത്ത് അതിനുള്ളിലെ പണം കവർന്ന ശേഷം ഓഫിസിൽ അലമാരയിൽ സൂക്ഷിച്ച കാൽ ലക്ഷത്തോളം രുപയും കവരുകയായിരുന്നു. ഓഫിസിലെ രണ്ട് അലമാരയുടെയും മേശയുടെയും പുട്ട് തകർത്ത് ഓഫിസ് രേഖയുൾപ്പെടെ വാരിവലിച്ചിട്ട നിലയിലാണ്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ ഇരിട്ടി പൊലിസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog