പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കണം: കെഎസ്എസ്പിഎ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 21 January 2021

പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കണം: കെഎസ്എസ്പിഎ
പയ്യാവൂർ: ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ കാതലായ വർദ്ധനവ് വരുത്തി പരിഷ്ക്കരിക്കണമെന്ന് കെഎസ്എസ്പിഎപയ്യാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.സമയബന്ധിതമായി ഡിഎ നൽകണമെന്നും യോഗം ഗവൺമെന്റിനോടാവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പെട്രോൾ ഡീസൽ വിലവർദ്ധനവിലും യോഗം ആശങ്ക രേഖപ്പെടുത്തി. ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലർ പി പി  ചന്ദ്രാംഗദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ എം മാത്യു അധ്യക്ഷത വഹിച്ചു. കെ.യു. ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി. മാത്യു ടി സഖറിയാസ്, വിൽസൺ മാത്യു, എൻ പി ജോസഫ്. എൽസമ്മ മാത്യു, പി.കെ. സൈമൺ, മാനുവൽ സെബാസ്റ്റ്യൻ, കെ.വി.മാത്യു, ശിവരാമൻ തലച്ചിറ. ജോസഫ് നന്ദികാട്ട് എന്നിവർ പ്രസംഗിച്ചു. പുതിയ അംഗങ്ങളെ ബ്ലോക്ക് പ്രസിഡന്റ് പി ടി  കുര്യാക്കോസ് പൊന്നാടയണിയിച്ച് സംഘടനയിലേക്ക് സ്വാഗതം ചെയ്തു. ഡൽഹിയിലെ കർഷക പ്രക്ഷേഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയവും പാസ്സാക്കി. ഭാരവാഹികൾ: മാത്യു.ടി. സഖറിയാസ് പ്രസിഡന്റ് . വൈസ്.പ്രസിഡന്റ് തോമസ് മാത്യു, റോസമ്മ ഫിലിപ്പ്. സെക്രട്ടറി : വിൽസൺ മാത്യു, ട്രഷറർ: ജേക്കബ്‌ സൈമൺ.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog