ഓട്ടോ ഡ്രൈവർമാർ ശ്രദ്ധിക്കുക ; കബളിപ്പിക്കൽ പതിവാകുന്നു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 19 January 2021

ഓട്ടോ ഡ്രൈവർമാർ ശ്രദ്ധിക്കുക ; കബളിപ്പിക്കൽ പതിവാകുന്നു.

തലശേരി മേഖലയിൽ ഓട്ടോ ഡ്രൈവർമാർ കബളിപ്പിക്കപ്പെടുന്നത് പതിവാകുന്നു.
തീവണ്ടി ടിക്കറ്റ് എടുക്കാനെന്ന് പറഞ്ഞു ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും പണം വാങ്ങിയാളെ പോലീസ് ഇപ്പോൾ തിരയുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. കാടാച്ചിറ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പ്രേമനാണ് തട്ടിപ്പിനിരയായത്. 40 വയസ്സ് തോന്നിക്കുന്നയാളാണ് ചാല മമ്മാക്കുന്നിൽ നിന്ന് പ്രേമന്റെ ഓട്ടോറിക്ഷ ട്രിപ്പിന് വിളിച്ചത്. തലശ്ശേരിയിലേക്ക് പോകണമെന്നാണ് ഇയാൾ പറഞ്ഞത്. തലശ്ശേരി സിറ്റി സെന്ററിന് സമീപമെത്തിയപ്പോൾ വീട്ടിൽനിന്ന് പണമെടുക്കാൻ മറന്നുവെന്ന് ഇയാൾ പ്രേമ നോട് പറഞ്ഞു. കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടെന്നും പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്തു. പ്രേമൻ 2800 രൂപ നൽകിയതോടെ യുവാവ് സിറ്റി സെന്റർറിന് അകത്തേക്ക് പോവുകയും ചെയ്തു. കുറെ നേരം കഴിഞ്ഞിട്ടും ഇയാൾ മടങ്ങി വരാതിരുന്നതോടെ താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് പ്രേമന് മനസ്സിലായി. തുടർന്ന് തലശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ക്യാമറകളിൽ നിന്ന് തട്ടിപ്പുകാരന്റെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ചാല കൊട്ടൂർ സ്വദേശിയാണെന്നാണ് ഇയാൾ പ്രേമനോട് പറഞ്ഞത്. കതിരൂരിലും ഇത്തരമൊരു തട്ടിപ്പ് നടന്നിരുന്നു. ഓട്ടം വിളിച്ച യുവാവ് ഓട്ടോ കാശ് നൽകാതെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog