ഇരിട്ടി ശ്രീനാരായണാ പ്രാർത്ഥനാ ഹാളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷൻ മാർക്കും ഉപാദ്ധ്യക്ഷൻ മാർക്കും സ്വീകരണം നൽകി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

ഇരിട്ടി ശ്രീനാരായണാ പ്രാർത്ഥനാ ഹാളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷൻ മാർക്കും ഉപാദ്ധ്യക്ഷൻ മാർക്കും സ്വീകരണം നൽകി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷൻ മാർക്കും ഉപാദ്ധ്യക്ഷൻ മാർക്കും ഇരിട്ടി SNDP യുണിയൻ്റെ ആഭിമുഖ്യത്തിൽ  ഇരിട്ടി ശ്രീനാരായണാ പ്രാർത്ഥനാ ഹാളിൽ വെച്ച് സ്വീകരണം നൽകി. ഇരിട്ടി SNDP യുണിയൻ്റെ പരിധിയിൽ വരുന്ന നഗരസഭകളായ ഇരിട്ടി ശ്രീകണ്ഠാപുരം ബ്ലോക്ക് പഞ്ചായത്തുകളായ ഇരിട്ടി, പേരാവൂർ, ഇരിക്കൂർ ഗ്രാമപഞ്ചായത്തുകളായ പയ്യാവൂർ, ഇരിക്കൂർ, പടിയൂർ, ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട്, തില്ലങ്കേരി, മുഴക്കുന്ന് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ അദ്ധ്യക്ഷനേയും ഉപാദ്ധ്യക്ഷനേയും. SNDP യോഗം ദേവസ്വം സെക്രട്ടറി ശ്രീ അരയാക്കണ്ടി സന്തോഷ്   സ്വീകരണം ഉദ്ഘാടനം ചെയ്തു. SNDP യോഗം അസി: സെക്രട്ടറി MR ഷാജി, ഇരിട്ടി SNDP യുണിയൻ പ്രസിഡണ്ട് KV അജി, യൂണിയൻ സെക്രട്ടറി P. N ബാബു എന്നിവരും ഇരിട്ടി താലൂക്കിലെ പ്രമുഖ ഉദ്ദ്യോഗസ്ഥൻമാരും സാമൂഹ്യ നേതാക്കൻമാരും ജനപ്രതിനിധികളെ അഭിനന്ദിച്ച് സംസാരിച്ചു. ചടങ്ങിൽ യൂണിയൻ ശാഖാ ഭാരവാഹികളും വനിതാ സംഘം യൂത്ത് മൂവു്മെൻ്റ് യൂണിയൻ ഭാരവാഹികളും പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് സ്വീകരണ ചടങ്ങ് നടത്തി.     


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog