ഡോക്ടർ പി കെ പി മഹമൂദ് അനുസ്മരണവും സി പി മുസ്തഫ സ്മാരക കാഷ് അവാർഡും വിതരണം ചെയ്തു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 13 January 2021

ഡോക്ടർ പി കെ പി മഹമൂദ് അനുസ്മരണവും സി പി മുസ്തഫ സ്മാരക കാഷ് അവാർഡും വിതരണം ചെയ്തു.

 ശ്രീകണ്ഠപുരം: സൽസബീൽ എജുക്കേഷനൽ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക പ്രസിഡന്റ് ഡോ. പി കെ പി മഹമൂദ് അനുസ്മരണവും സിപി മുസ്തഫ സ്മാരക കാഷ് അവാർഡും വിതരണം ചെയ്തു. പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. പി കെ പി മഹ്മൂദ് ഓർമ്മയായിട്ട് ഇന്നേക്ക് 5  വർഷം തികയുന്നു. ശ്രീകണ്ഠപുരത്തെ സേവന,  സാമൂഹ്യ,  ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഡോക്ടർ. സൽ സബീൽ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ   നേതൃത്വത്തിൽ സൽസബീൽ പബ്ലിക് സ്കൂളിൽ  സംഘടിപ്പിച്ച പരിപാടിയിൽ ശ്രീകണ്ഠാപുരം നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റ് സി സി മാമു ഹാജി അധ്യക്ഷതവഹിച്ചു.
2020 സിബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ  സ്‌കൂൾ ടോപ്പറായ നവനീത് കെ ഡോ. പികെപി മഹമൂദ് സൽസബീൽ അച്ചീവ്മെന്റ് ഗോൾഡ്‌ മെഡൽ കരസ്ഥമാക്കി.  സി പി മുസ്തഫ മെമ്മോറിയൽ ക്യാഷ് അവാർഡും വിജയികൾക്കുള്ള മൊമെന്റോയും സമ്മാനിച്ചു. 
പ്രസ്തുത ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് സിനൻ എം , HSE 2020 പ്ലസ്ടു പരീക്ഷയിൽ ഫുൾ A+  നേടിയ വിദ്യാർഥികളെയും സൽ സബീൽ യതീംഖാന വിദ്യാർഥികളെയും ആദരിച്ചു.
പ്രിൻസിപ്പൽ സോഫിയ ബിപി അനുസ്മരണ പ്രഭാഷണം നടത്തി. നസീമ വിപി , യു പി അബ്ദു റഹ്മാൻ, കെ അബ്ദുൽ ഹകീം,
കെപി അബ്ദുള്ള കുട്ടി മാസ്റ്റർ, അബ്ദുൽ നസീർ , ജയ്മോൻ ജോസ് , ഉഷ ചന്ദ്രൻ ,   ഹയ എ പി , ഫാത്തിമത് റിഫ സി കെ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ട്രസ്റ്റ്   സെക്രട്ടറി ഒ.വി ഹുസ്സൈൻ സ്വാഗതവും ബി അഷ്‌റഫ് നന്ദിയും പ്രകാശിപ്പിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog