ഏഴ് ബൂത്തുകളിൽ റീ പോളിംഗ് ആവശ്യപ്പെട്ട് യു ഡി എഫ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 22 January 2021

ഏഴ് ബൂത്തുകളിൽ റീ പോളിംഗ് ആവശ്യപ്പെട്ട് യു ഡി എഫ്ഇരിട്ടി : ഡിവിഷനിലെ ഏഴ് ബൂത്തുകളിൽ വ്യാപകമായ കള്ളവോട്ട് നടന്നതായി യു.ഡി.എഫ് ആരോപിച്ചു.ഈ ബൂത്തുകളിൽ റിപോളിംങ്ങ് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി ലിൻഡ ജെയിംസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.   പായം പഞ്ചായത്തിലെ കോളിക്കടവ്, ചീങ്ങാ കുണ്ടം ബൂത്തുകളിലും മുഴക്കുന്ന് പഞ്ചായത്തിലെ കടുക്കാപാലം, വട്ടപ്പൊയിൽ, മുഴക്കുന്ന് ബൂത്തുകളിലും തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല, പെരിങ്ങാനം ബൂത്തുകളിലുമാണ് വ്യാപകമായി കള്ളവോട്ട് നടന്നതെന്നാണ് യു.ഡി.എഫ് ആരോപണം.
യു.ഡി.എഫ് ഏജൻറ് മാരെ ഭീഷണിപ്പെടുത്തി ബൂത്തിൽ നിന്നും പുറത്താക്കിയതായും പോലീസിന്റെയും തിരഞ്ഞെടുപ്പ് ഓഫീസർമാരുടെയും സഹായത്തോടെയാണ് കള്ളവോട്ട്  നടന്നതെന്നും യു.ഡി.എഫ് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എല്ലാ ബൂത്തുകളിലും ബൂത്തിന് പുറത്തും  ക്യാമറകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ക്യാമറകൾ സ്ഥാപിക്കാതത് കളള വോട്ടിന് വേണ്ടിയായിരുന്നു. കടുക്കാപാലം വാർഡിലെ ആറാം ബൂത്തിൽ  പത്തും പന്ത്രണ്ടും വോട്ട്  ഒരാൾ തന്നെ ചെയ്തിട്ടും പോലീസോ പ്രിസൈഡിങ് ഓഫീസറോ ഒരു നടപടിയും എടുത്തില്ല. ഈ ബൂത്തിൽ ഏജൻറ് ആയിരുന്ന യു.ഡി.എഫ ചീഫ് ഏജന്റായ റോജസ് സെബാസ്റ്റ്യനെ ബൂത്തിനുള്ളിൽ വച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പിലെ  ഫലം എന്തുതന്നെയായാലും  കള്ള വോട്ട് ചെയ്ത് വരെയും നിയമലംഘനത്തിന് കൂട്ടുനിന്നവരെയും കോടതി കയറ്റുമെന്ന് യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ എ ഫിലിപ്പ്, ചന്ദ്രൻ തില്ലങ്കേരി, റോജസ് സെബാസ്റ്റ്യൻ, തോമസ് വർഗീസ്, 
ലിസി ജോൺ മുള്ളംകുഴി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog