വാളയാർ കേസ് പുനർ വിചാരണ വിധി ഇന്ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 23 January 2021

വാളയാർ കേസ് പുനർ വിചാരണ വിധി ഇന്ന്
പാലക്കാട് : വാളയാർ കേസിൽ പുനർ വിചാരണ സംബന്ധിച്ച് പാലക്കാട് പോക്‌സോ കോടതി ഇന്ന് വിധി പറയുന്നതാണ്. നേരത്തെ പുനർ വിചാരണ അടക്കമുള്ള കാര്യങ്ങളിൽ പോക്‌സോ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

പ്രതികളായി റിമാന്റിൽ കഴിയുന്ന വി.മധു, ഷിബു എന്നിവരുടെ ജാമ്യ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നതാണ്. ഹൈക്കോടതി ജാമ്യമനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ എം മധുവിന് കോടതി റിമാന്ഡ് ചെയ്തിരുന്നില്ല. ഇന്നലെ വിഡിയോ കോൺഫറൻസ് മുഖാന്തരം പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog