ഇരിക്കൂറിൽ ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്ത് ആദ്യമായാണ് ജവഹർ ബാൽമഞ്ചിൻ്റെ നേതൃത്വൽ വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. ജനുവരി 24 മുതൽ 31 വരെ നീണ്ടു നിൽക്കുന്ന ജവഹർ ബാൽമഞ്ച് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശലഭ കൂട്ടായ്മയ്ക്കാണ് കാഞ്ഞിരക്കൊല്ലിശശിപ്പാറയ്ക്ക് സമീപമുള്ള ഉടുമ്പമല ഹിൽ റിസോർട്ടിൽ തുടക്കമായത്. കൂട്ടായ്മയുടെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് ചെയർമാൻ ബി.ആനന്ദബാബു അദ്ധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ രജീഷ് അമ്പാട്ട്, ജലീൽ , എൻ.പി. ശ്രീധരൻ, ബേബി തോലാനി, ജിത്തു തോമസ്, അഡ്വ.ടി.എ.ജസ്റ്റിൻ, എ.ജെ. ജോസഫ്, ജോൺ പാതപറമ്പിൽ, സി.വി.ഫൈസൽ, കെ.കെ.അബ്ദുള്ള ഹാജി, ഷാജി മാത്യു കടുകുന്നേൽ, രോഹിത്ത്, മിൽട്ടൺ , കാവ്യ, അബിൻ ഉളിക്കൽ ,ജോയൽ ജോസഫ്, അതിര പ്രകാശൻ, ഗോകുൽ, ലീന അഗസ്റ്റിൻ തുടങ്ങിയവർ ഉൾപ്പെടെ  സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള വ്യക്തിത്വ വികസന ക്ലാസ്സ് നടന്നു. ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കൽ, ചർച്ച, കുട്ടികളുടെ കലാവിരുന്ന് എന്നിവ നടന്നു. തുടർന്ന് ശശിപ്പാറ വ്യൂ പോയിൻ്റിൽ പഠന യാത്രയയപ്പിൻ്റെ തുടക്കമെന്നോണം വെള്ളരിപ്രാവിനെ പറത്തി കെ.പി.സി.സി. അംഗം കെ.പ്രമോദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. റിപ്പബ്ലിക് ദിനത്തിൽ വിദ്യാർത്ഥികൾ ഓരോരുത്തരും തങ്ങളുടെ നാട്ടിൽ ദേശീയ പതാകകൾ ഉയർത്തും. പതാക പാറട്ടെ എന്ന നാമത്തിൽ നടക്കുന്ന ചടങ്ങിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ.ടി.എ. ജസ്റ്റിൻ നിർവ്വഹിക്കും. 31ന് ജവഹർ ബാൽ മഞ്ച് കുടുംബ സംഗമം , മണ്ഡലം കൺവെൻഷൻ, പഠനയാത്ര, വിവിധ കലാപരിപാടികൾ നടത്തും. പാലക്കാട് നെല്ലിയാംപതിയിൽ നടക്കുന്ന സമാപന സമ്മേളനം ആലത്തൂർ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha