മട്ടന്നൂര്‍ നഗരസഭയുടെ ഗ്രാമപ്രദേശങ്ങളില്‍ പ്രതീക്ഷയോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള പദ്ധതികള്‍ പാഴാവുന്നു. അയ്യല്ലൂരില്‍ മൂന്നു വര്‍ഷംമുമ്ബ് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി നഗരസഭ നിര്‍മിച്ച കുഴല്‍ കിണര്‍ നോക്കുകുത്തിയായി. മട്ടന്നൂര്‍ നഗരസഭയിലെ പതിനാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സി.പി കോളനിയിലെ കുഴല്‍ കിണറിനാണ് ഈ ദുരവസ്ഥ. കുഴല്‍ കിണറില്‍നിന്നുള്ള വെള്ളം കുടിക്കാനോ മറ്റ് വീട്ടാവശ്യത്തിനോ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതുസംബന്ധിച്ച് നിരവധി തവണ അധികാരികളെ അറിയിച്ചെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് സ്വകാര്യ വ്യക്തി നല്കിയ സ്ഥലത്ത് നഗരസഭ കുഴല്‍ കിണര്‍ കുഴിക്കുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു